കാവൽ കളീം ചിരീം പരിപാടി കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ ഉദ് ഘാടനം ചെയ്യുന്നു.
ഇരിയ:ബലൂർ മണ്ടേ ങ്ങാനം ഗ്രാമത്തിലെ കുട്ടികൾ വ്യത്യസ്തമായ പരിപാടിസംഘടിപ്പിച്ചു.കുട്ടികളുടെ യുട്യൂബ് ചാനലായ നാടും നമ്മളും എന്ന ചാനലിന്റെ നേതൃത്വത്തിൽ ആണ് കാവൽ കളീം ചിരീം എന്ന വേറിട്ട പരിപാടി സംഘടിപ്പിച്ചത്. കുട്ട്യോളും ബെല്ല്യോരും അംഗൻവാടിയിൽ എന്ന ആശയത്തിൽ സംഘടിപ്പിച്ച പരിപാടി കുട്ടികൾക്കും മു തിർന്നവർക്കും നവ്യനുഭവമായി.ഒന്നര വർഷമായി വീട്ടിൽ തളച്ചിട്ട കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുവാനുള്ള വേദിയായി മാറി കാവൽ കളീം ചിരീം എന്ന ഈ പരിപാടി.നാലാം ക്ലാസ്സ് കാരനായ സ്വാസ്തിക്കു അധ്യക്ഷത വഹിച്ച പരിപാടി കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദാമോദരൻ ഉദ്ഘാടനം ചെയ്തു. സിപിഐഎം ബലൂർ ബ്രാഞ്ച് സെക്രട്ടറി നവീൻ രാജ്, രജനി ടീച്ചർ, ഉഷ പി. എൽ, മനീഷ ടീച്ചർ ,ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.ഏഴാം ക്ലാസുകാരനായ അനുജിത് സ്വാഗതം പറഞ്ഞു.