സ്കൂളുകള്തുറക്കുന്നതിന്റെ മുന്നോടിയായിവിദ്യാലയം ശുചീകരിച്ച് യുവാക്കളുടെ കൂട്ടായ്മ
കാഞ്ഞങ്ങാട് : വിദ്യാലയങ്ങൾ തുറക്കുന്നതിന്റെ മുന്നോടിയായി കാഞ്ഞങ്ങാട് മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ ശുചീകരിച്ച് യുവാക്കളുടെ കൂട്ടായ്മ . നെല്ലിക്കാട്ട് റെഡ് സ്റ്റാർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇരുപതോളം യുവാക്കളാണ് ക്ലാസുമുറിയിലെ ഫർണിച്ചറുകൾ കഴുകി വൃത്തിയാക്കിയത്. നാലാം വാർഡ് കുടുംബ ശ്രീ എ.ഡി.എസിലെ ഇരു പത്തിയഞ്ചോളം പ്രവർത്തകരും പങ്കെടുത്തു.നഗരസഭ കൗൺസിലർ സുജിത്ത് കുമാർ നെല്ലിക്കാട്ട്, ക്ലബ്ബ് സെ ക്രട്ടരി സുധീഷ് നെല്ലിക്കാട്ട് എന്നിവർ നേതൃത്വം നൽകി.