ഓണ്‍ലൈന്‍ സര്‍വ്വീസ് മേഖലയെ അവശ്യ സര്‍വീസായി പ്രഖ്യപിക്കണം
കാസര്‍കോട്: ഇന്റര്‍നെറ്റ് ഡി.ടി.പി ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്സ് അസോസിയേഷന് കാസര്‍കോട് ജില്ലാ രൂപീകരണ യോഗം കാഞ്ഞങ്ങാട് ഫോര്‍ട്ട് വിഹാര്‍ കോണ്‍ഫറന്‍സ് ഹാളില്‍ വച്ചു നടന്നു. യോഗം സംസ്ഥാന ജോയിന്റ് സെക്രട്ടറി ജയേഷ് കോഴിശ്ശേരി ഉല്‍ഘാടനം ചെയ്തു.ഓണ്‍ലൈന്‍ സര്‍വ്വീസ് മേഖല അവശ്യ സര്‍വ്വീസായി പ്രഖ്യാപിക്കണമെന്ന് യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുഞ്ഞമ്പു നായര്‍ ഉല്ലാസ് അദ്ധ്യക്ഷത വഹിച്ചു.അശോക് കുമാര്‍.എന്‍, ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.
കുഞ്ഞമ്പു നായര്‍ ഉല്ലാസ് പ്രസിഡണ്ടായും
ജോണി ടി.വി മാലക്കല്ല്, ജാഫര്‍ കാസര്‍കോട് എന്നിവരെ വൈസ്. പ്രസിഡണ്ടുമാരായും, മനോജ് കുമാര്‍ സെക്രട്ടറി, കൃഷ്നേന്ദു, രേഷ്മ, ഷൈലജ എന്നിവര്‍ ജോ. സെക്രട്ടറിനാരായും അനില്‍ കുമാര്‍ കോളിച്ചാല്‍ ട്രഷററായും യോഗം തിരഞ്ഞെടുത്തു.