കാസർകോട് ജില്ല കെ.പി സി സി ഗാന്ധിദർശൻ സമിതി കാഞ്ഞങ്ങാട് ഗാന്ധി പാർക്കിൽ പ്രതിഷേധ കൂട്ടായ്മ്മ സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: കെ.പി സി സി ഗാന്ധി ദർശൻ സമിതി സംസ്ഥാന പ്രസിഡണ്ടും മുൻ ആരോഗ്യ മന്ത്രിയുമായ വി സി കബീർ മാസ്റ്റർ നടത്തുന്ന ബാപ്പുജിയുടെ കാൽപ്പടുകളിലുടെ എന്ന ഗാന്ധി സ്മൃതി യാത്ര
തിരുവന്തപുരത്ത് യൂണിവേഴ്സിറ്റി കോളേജിൽ അവരുടെ അനുവാദത്തോടെ ഗാന്ധിജി നട്ട മരത്തിന്ന് പുഷ്പാർച്ചന നടത്തുവാൻ സംസ്ഥാന പ്രസിഡണ്ട് കബീർ മാസ്റ്ററെയും, മുൻ എംഎൽഎ, കൂടിയായ ചന്ദ്രനെയും എസ് എഫ് ഐ പ്രവർത്തകർ തള്ളി താഴെ യിട്ടുകല്ല് കൊണ്ട് മുഖത്ത് ഇടിച്ച് പരിക്കേൽപ്പിച്ചതിൽ.
പ്രതിഷേധിച്ചു കൊണ്ട് കാസർകോട് ജില്ല കെ.പി സി സി ഗാന്ധിദർശൻ സമിതി ശക്തമായി പ്രതിഷേധിച്ച് കൊണ്ട്കാഞ്ഞങ്ങാട് ഗാന്ധി പാർക്കി പ്രതിഷേധ കൂട്ടായ്മ്മ സംഘടിപ്പിച്ചു
പരിപാടി മുൻ വൈസ് ചാൻസിലർ, ഡോ.ഖാദർ മാങ്ങട് ഉൽഘാടനം ചെയ്തു, ജില്ല പ്രസിഡണ്ട്, പി.പത്മനാഭൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു./ജില്ല ജന:സെക്രട്ടറി കെ.കെ ബാബു, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ഡി.വി.ബാലകൃഷ്ണൻ, എച്ച് ഭാസ്ക്കരൻ, ബാബു കോഹിനൂർ,എ.പുരുഷോത്തമൻ, യുവ ജന സമിതി പ്രസിഡണ്ട് ഗിരി കൃഷ്ണൻകൂടാല, സുധീഷ് പാണുർ, ബ്ലോക്ക് ഭാരവാഹികളായ എം കുഞ്ഞികൃഷ്ണൻ, പ്രവീൺ തോയന്മൽ, എൻ കെ. രത്നാകരൻ, കെ.പി.മോഹനൻ, കൃഷ്ണൻ പാച്ചേരി, ഷിബിൻ,രാഹുൽ രാംനഗർ, എൻ.ടി.അശ്വൻകുമാർ എന്നിവർ സംസാരിച്ചു.