ഭര്‍തൃമതിയും രണ്ടുമക്കളുടെ മാതാവുമായ യുവതിയെ സുഹൃത്തിനൊപ്പം ലോഡ്ജില്‍ മരിച്ചനിലയില്‍
കണ്ടെത്തി
കോഴിക്കോട്: ഭര്‍തൃമതിയും രണ്ടുമക്കളുടെ മാതാവുമായ യുവതിയെ സുഹൃത്തിനൊപ്പം സ്വകാര്യ ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടെത്തി.
കാക്കൂര്‍ പാവണ്ടൂര്‍ നങ്ങ്യാടത്ത് റിന്‍സി(28)യെയും അന്നശ്ശേരി സ്വദേശിയും മലപ്പുറം പള്ളിക്കല്‍ പരുത്തിക്കോട് പെങ്ങോട്ട് ക്വാര്‍ട്ടേഴ്സിലെ താമസക്കാരനുമായ മുഹമ്മദ് നിസാറി(29) നെയുമാണ് കോയാറോഡിലെ ലോഡ്ജ് മുറിയില്‍ ബുധനാഴ്ച വൈകുന്നേരം തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ചയാണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്. 24-ന് ഇളയമകനോടൊപ്പം കാണാതായ റിന്‍സിയെ ഭര്‍ത്താവിന്റെ പരാതിയില്‍ 11-ന് പെരിന്തല്‍മണ്ണയില്‍നിന്ന് കൊയിലാണ്ടി പോലീസ് അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ കോടതി അനുവദിച്ചതിനെത്തുടര്‍ന്നാണ് കുടുംബത്തെ ഒഴിവാക്കി യുവതി സുഹൃത്തിനൊപ്പം പോയത്. മകനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയിരുന്നു.