വ്യാജ നമ്പർ പ്രദർശിപ്പിച്ച മോട്ടോർ സൈക്കിൾ പിടികൂടി
കാഞ്ഞങ്ങാട്: ചിത്താരി ജമാ അത്ത് ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത് നിന്ന് പ്ലസ് വൺ പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥി ഉപയോഗിച്ച കെ.എൽ 14 804 എന്ന വ്യാജ നമ്പർ പ്രദർരിപ്പിച്ച യമഹ മോട്ടോർ സൈക്കിൾ മോ6ട്ടാർ വാഹന വകുപ്പ് കസ്റ്റഡയിലെടുത്തു.വ്യാജ നമ്പർ ഘടിപ്പിച്ച വാഹനങ്ങൾ ഉപയോറിച്ച് അടുത്ത കാലത്തായി കുറ്റകൃത്യങ്ങൾ കൂടി വരുന്നതായി ശ്രദ്ധയിൽ പ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ ജോയിൻ്റ് ആർ.ടി.ഒ എച്ച് എസ് ചഗ്ലയുടെ നിർദേശപ്രകാരമാണ് പരിശോധന നടത്തിയത്.പരിശോധനയിൽ മോട്ടോർ വെഹിക്കിൾ ഇൻസ്വെക്ടർ മനു പി.ആർ, അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെകടർമാരായ പ്രദീപ് കുമാർ സി.എ, രമേശൻ വി. സജി ജോസഫ് എന്നിവർ പങ്കെടുത്തു. ചേസിസ് നമ്പർ എഞ്ചിൻ നമ്പർ എന്നിവ വിശദമായി പരിശോധിച്ചതിൽ നിന്നും പ്രസ്തുത വാഹനം ഗുജറാത്ത് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തതാണെന്ന് അറിയാൻ സാധിച്ചു. തുടർന്നും പരിശോധന നടത്തുമെന്നും പോലീസ് കേസ് കേസ് രജിസ്റ്റർ ചെയത് ശക്തമായ നടപടി സ്വീകരിക്കുമെന്നും ജോയിൻ്റ് ആർ ടി ഒ അറിയിച്ചു.