പെട്ടിഓട്ടോയുടെ ഉള്ളിലേക്ക് തലയിട്ടു; കഴുത്തു മുറുകി 4 വയസ്സുകാരന് മരിച്ചു
ആലപ്പുഴ :വീട്ടില്‍ സൂക്ഷിച്ചിരുന്ന പെട്ടിഓട്ടോയുടെ ഉള്ളിലേക്കു തലയിടുന്നതിനിടെ കഴുത്തുമുറുകി 4 വയസ്സുകാരന് മരിച്ചു. പുന്നപ്ര മണ്ണാപറമ്പില്‍ ഉമ്മര്‍ അത്താബിന്റെയും അന്‍സിയുടെയും മകന് മുഹമ്മദ് ഹനാനാണു മരിച്ചത്. വൈകിട്ട് മൂന്നോടെയായിരുന്നു സംഭവമെന്നു പൊലീസ് പറഞ്ഞു.