ഡോക്ടറുടെ ഡ്രൈവര്‍ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍
കാഞ്ഞങ്ങാട്: ഡ്രൈവർ തൂങ്ങിമരിച്ചു കാഞ്ഞങ്ങാട് കുന്നുമ്മിലെ ഡോക്ടർ
കൃഷ്ണകുമാരിയുടെ ഡ്രൈവർ പാറപ്പള്ളി കുമ്പളയിലെ മഠത്തിൽ കുഞ്ഞികൃഷ്ണൻ മകൻ സന്തോഷ് (42) ആണ് മരിച്ചത്. കുന്നുമ്മലിലെ താമസസ്ഥലത്ത് ഇന്ന് ഉച്ചകഴിഞ്ഞാണ് മരിച്ച നിലയിൽ കണ്ടത്. ഉച്ചവരെ ഡ്യൂട്ടിയിലുണ്ടായിരുന്ന സന്തോഷ് ഉച്ചയ്ക്കുശേഷം ഡോക്ടർ ഫോൺ വിളിച്ച് എടുക്കാത്തതിനെ തുടർന്ന് വന്ന് നോക്കിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.ലളിതയാണ് മാതാവ് .കൊടക്കാട് സ്വദേശിനി ധന്യയാണ് ഭാര്യ. രണ്ട് മക്കളുണ്ട് .സഹോദരൻ സുരേഷ്