ജയ്പൂര്‍ : രാജ്യത്ത് വീണ്ടും കുഴല്‍ക്കിണര്‍ അപകടം. രാജസ്ഥാനിലെ സിറോഹിയില്‍ നാലു വയസ്സുള്ള കുട്ടി കുഴല്‍ക്കിണറില്‍ വീണു. കുട്ടി 15 അടി താഴ്ചയില്‍ തങ്ങിനില്ക്കുകയാണെന്ന് ശിവഗഞ്ച് സബ്ഡിവിഷണല്‍ മജിസ്ട്രേറ്റ് ഭഗീരഥ് ചൗധരി വ്യക്തമാക്കി.
കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. കുട്ടിക്ക് വെള്ളവും ഓക്സിജനും നല്‍കുന്നുണ്ട്. ഡോക്ടര്‍മാരും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.