അണലി മുതല്‍ അഴി വരെ; കണ്ണില്‍ച്ചോരയില്ലാത്ത നാള്‍വഴി
മാർച്ച് 02: അടൂർ പറക്കോട്ട് സൂരജിന്റെ വീട്ടിൽ ഉത്രയ്ക്ക് അണലിയുടെ കടിയേൽക്കുന്നു
മേയ് 07:അഞ്ചലിലെ സ്വന്തം വീട്ടിൽ രാവിലെ കിടപ്പുമുറിയിൽ ഉത്രയെ പാമ്പുകടിയേറ്റ് മരിച്ചനിലയിൽകണ്ടു
മേയ് 19: സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് കണ്ട ഉത്രയുടെ ബന്ധുക്കൾ റൂറൽ ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതിനൽകി. തുടർന്ന് ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി. അശോക് കുമാറും സംഘവും അന്വേഷണം ആരംഭിച്ചു.
മേയ് 23: സൂരജിന് പാമ്പിനെ നൽകിയ സുരേഷ് അറസ്റ്റിൽ. തുടർന്ന് പുലർച്ചെ രണ്ടരയോടെ സൂരജിനെ പിടികൂടി.
മേയ് 26: കുഴിച്ചിട്ട പാമ്പിന്റെ അവശിഷ്ടങ്ങൾ പുറത്തെടുത്തു പോസ്റ്റ്മോർട്ടം നടത്തി. കൊലപാതകക്കേസിൽ പാമ്പിന്റെ പോസ്റ്റ്മോർട്ടം നടത്തുന്നത് സംസ്ഥാനത്ത് ആദ്യം. പാമ്പിന്റെ കടിയേറ്റതാണ് ഉത്രയുടെ മരണകാരണമെന്ന് ഉത്രയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
മേയ് 29: പാമ്പുപിടിത്ത വിദഗ്ധനായ വാവ സുരേഷിന്റെ മൊഴിയെടുത്തു.
ജൂൺ 02: സൂരജിന്റെ അച്ഛൻ സുരേന്ദ്രപ്പണിക്കർ അറസ്റ്റിൽ.
ജൂൺ 07: പ്രാഥമിക തെളിവുകൾ ശേഖരിക്കുന്നതിൽ അഞ്ചൽ ഇൻസ്പെക്ടർക്കു വീഴ്ചസംഭവിച്ചു എന്ന് പോലീസിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്.
ജൂൺ 09: 1972 ലെ വന്യജീവി നിയമം 9, 39 വകുപ്പുകൾ ചുമത്തി സൂരജിനും പാമ്പിനെ നൽകിയ സുരേഷിനുമെതിരെ വനംവകുപ്പ് കേസ് രജിസ്റ്റർ ചെയ്തു.
ജൂലായ് 07:സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി ജി.മോഹൻരാജിനെ നിയമിച്ചു.
ജൂലായ് 18:ഉത്രയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധനയിൽ ‘മൂർഖന്റെ വിഷം’ കണ്ടെത്തി. ഒപ്പം മയക്കുഗുളികയുടെ അംശവും കണ്ടെത്തി.
ജൂലായ് 28: സൂരജിന് പാമ്പിനെ നൽകിയ സുരേഷിനെ മാപ്പുസാക്ഷിയായി കോടതി പ്രഖ്യാപിച്ചു.
ജൂലായ് 30: ഉത്രയുടെ കൊലപാതകം ഡമ്മിയുപയോഗിച്ചു പുനരാവിഷ്കരിച്ചു. കുളത്തൂപ്പുഴ അരിപ്പയിലെ ഫോറസ്റ്റ് റിസർച്ച് സെന്ററിൽ െവച്ചായിരുന്നു പരീക്ഷണം.
ഓഗസ്റ്റ് 14: പുനലൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. സാമ്പത്തികനേട്ടം മാത്രം ലക്ഷ്യമാക്കി വിവാഹംചെയ്ത സൂരജ് ഭിന്നശേഷിക്കാരിയായ ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം.
ഓഗസ്റ്റ് 22: ഗാർഹികപീഡന കേസിൽ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റിൽ.
ഡിസംബർ 01: കൊല്ലം അഡീഷണൽ സെഷൻസ് കോടതി ആറിൽ വിചാരണ തുടങ്ങി.
2021
മേയ് 24: രണ്ടാം കുറ്റപത്രം സമർപ്പിച്ചു. ഗാർഹികപീഡനം, തെളിവുനശിപ്പിക്കൽ, വിശ്വാസവഞ്ചന എന്നിവ നടത്തിയെന്ന കേസിൽ സൂരജിന്റെ അച്ഛൻ സുരേന്ദ്രപ്പണിക്കർ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ പ്രതിയാക്കിയാണ് കുറ്റപത്രം.
ജൂൺ 30: ഉത്ര വധക്കേസ് അന്വേഷണസംഘത്തിന് ഡി.ജി.പി.യുടെ ബാഡ്ജ് ഓഫ് ഓണർ.
ജൂലായ് 02: കേസിൽ അന്തിമവാദം ആരംഭിച്ചു.
ഒക്ടോബർ 11: സൂരജ് കുറ്റക്കാരനെന്ന് കോടതിവിധി.
ഒക്ടോബർ 13: സൂരജിന് ഇരട്ട ജീവപര്യന്തം ശിക്ഷവിധിച്ച് കോടതി.