പകല് സമയത്ത് വീട്ടിന് മുന്നിലെ കോഴിക്കൂട് പൊളിച്ച് കയറിയ പെരുമ്പാമ്പ് രണ്ട് കോഴികളെ വിഴുങ്ങി
തൃക്കരിപ്പൂർ: പകൽ സമയത്ത് വീട്ടിന് മുന്നിലെ കോഴിക്കൂട്ടിൽ കയറി രണ്ട് കോഴികളെ വിഴുങ്ങിയ പെരുമ്പാമ്പിനെ പരിസരവാസികളുടെ സഹായത്തോടെ വീട്ടുകാർ പിടികൂടി വനം വകുപ്പിന് കൈമാറി. ഉടുമ്പുന്തല പുനത്തിലെ എം എ റസിയയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് കോഴികളെ തിന്നുന്നതിനിടയിൽ പെരുമ്പാമ്പിനെ കണ്ടത്. ഇന്നലെ രാവിലെ കോഴികളെ തുറന്നു വിടാനെത്തിയതായിരുന്നു റസിയ. ഒരു കോഴിയെ കൊന്ന് രണ്ടാമത്തെ കോഴിയെ വിഴുങ്ങുന്നതിനിടയിലാണ് വീട്ടുകാർ ശ്രദ്ധിച്ചത്. ഈ സമയം രണ്ടാമത്തെ കോഴിയുടെ മുക്കാൽ ഭാഗവും വിഴുങ്ങിയ നിലയിലായിരുന്നു. വീട്ടുകാർ ഒച്ചവെച്ചതോടെ പെരുമ്പാമ്പ് വിഴുങ്ങിയ കോഴിയെ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. കാഞ്ഞങ്ങാട്ടുനിന്നുമെത്തിയ വനം വകുപ് ഉദ്യോഗസ്ഥർ പെരുമ്പാമ്പിനെ ചാക്കിലാക്കി കാട്ടിലേക്ക് തുറന്നുവിടാൻ കൊണ്ടുപോയി.