കാലം തെറ്റി പേമാരി:നെൽ കർഷകർക്ക് ദുരിത മഴ
കാഞ്ഞങ്ങാട്: കാലം തെറ്റി പെയ്ത കനത്ത മഴയിൽ കാഞ്ഞങ്ങാട് നഗരസഭയിലെ പാടശേഖരങ്ങളിൽ വ്യാപകമായി നെൽകൃഷി നശിച്ചു.ആവിയിൽ, ഞാണിക്കാവ്, കാരാട്ട് വയൽ,നിലാങ്കര, ഉപ്പിലിക്കൈ,പുതുക്കൈ, ബല്ലത്ത്,നെല്ലിക്കാട് എന്നിവിടങ്ങളിലെ നെല്ലാണ് വെള്ളം കയറി നശിച്ചത്. കൊയ്യാറായ നെല്ലാണ് നശിച്ചത്.
കഴിഞ്ഞ മൂന്ന് ദിവസമായി പെയ്ത കനത്ത മഴയിൽ നഗരസഭയിലെ ഏതാണ്ട് മുഴുവൻ പാടശേഖരങ്ങളിലും വെള്ളം കയറി നെൽകൃഷി നശിച്ചു.
നെൽകൃഷി അധികവും ഇൻഷുർ ചെയ്തിട്ടില്ലെന്ന് കർഷകർ പറഞ്ഞു. ഈ സാഹചര്യത്തിൽ കനത്ത നഷ്ടം സംഭവിച്ചതിന് കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് നഗരസഭ ചെയർപഴ്സൺ കൃഷി വകുപ്പിനോട് ആവശ്യപ്പെട്ടു.കൃഷി നശിച്ച പാടങ്ങൾ നഗരസഭ ചെയർപേഴ്സൺ കെ വി സുജാത ടീച്ചറും സ്ഥിരം സമിതി ചെയർമാൻ കെ അനിശനും സന്ദർശിച്ചു.