കാസര്‍കോട്: മേല്‍പ്പറമ്പ് പൊലീസ് സ്റ്റേഷന് പരിധിയിലെ സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാംതരം വിദ്യാര്‍ഥിനിയായിരുന്ന സഫ ഫാത്തിമ എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത കേസില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. ബേഡകം കാഞ്ഞിരത്തിങ്കാലിലെ നൗഷാദിനെ(28)യാണ് ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ സുനില്‍കുമാര്‍, എസ്.ഐ ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കേസിലെ മുഖ്യപ്രതിയായ അധ്യാപകന് ആദൂര്‍ സ്വദേശി ഉസ്മാനെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉസ്മാന് റിമാണ്ടിലാണ്. പെണ്‍കുട്ടിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രേരണാകുറ്റം ചുമത്തിയും പോക്സോ നിയമപ്രകാരവുമാണ് ഉസ്മാനെതിരെ കേസെടുത്തിരുന്നത്. ഉസ്മാന് ഒളിവില്‍ കഴിയുന്നതിനും മറ്റും സഹായങ്ങള്‍ നല്‍കിയിരുന്നത് നൗഷാദാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് നൗഷാദിനെ കേസില്‍ രണ്ടാം പ്രതിയാക്കിയത്.
കഴിഞ്ഞ മാസം എട്ടിനാണ് പെണ്‍കുട്ടിയെ വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.പെണ്‍കുട്ടി പഠിക്കുന്ന സ്കൂളിലെ അധ്യാപകനായിരുന്ന ഉസ്മാന് വിദ്യാര്‍ഥിനിയെ ചാറ്റിംഗില്‍ കുടുക്കി മാനസികമായി പീഡിപ്പിക്കുകയും ആത്മഹത്യയിലേക്ക് നയിക്കുകയും ചെയ്തെന്നാണ് കേസ്.ഏറെ പ്രമാദമായ കേസിൽ പോലീസ് അന്വേഷണം വളരെ കൃത്യമായും, ശാസ്ത്രീയവുമായ രീതിയിലാണ് പോകുന്നതെന്നും കേസന്വേഷണം തൃപ്തികരമാണെന്നും കുന്നരിയത്ത് കുടുംബാംഗങ്ങളും, പ്രസ്തുത കേസിൽ ആരംഭ ദിശയിൽ തന്നെ ഇടപെടൽ നടത്തിയ ജില്ലാ ജനകീയ നീതി വേദി ഭരാവാഹികളും അഭിപ്രായപ്പെട്ടു.