പി. ജയരാജന് വധശ്രമക്കേസ്: ലീഗ് പ്രവര്‍ത്തകരെ വെറുതെവിട്ടു
കണ്ണൂർ: സിപിഎം നേതാവ് പി. ജയരാജനെ വധിക്കാൻ ശ്രമിച്ചകേസിലെ പ്രതികളെ കോടതി വെറുതെവിട്ടു. മുസ്ലിം ലീഗ് പ്രവർത്തകരായ 12 പേരെയാണ് വെറുതെവിട്ടത്.
2012 ഫെബ്രുവരിയിൽ അരിയിൽ നടന്ന വധശ്രമക്കേസിലാണ് കോടതി ഇപ്പോൾ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ അഡിഷണൽ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്.
തളിപ്പറമ്പിനടുത്തുള്ള അരിയിൽവച്ച് സിപിഎം നേതാക്കൾ സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
സംഭവത്തിന് പിന്നാലെയാണ് അരിയിൽ ലീഗ് പ്രവർത്തകൻ ഷുക്കൂർ കൊല്ലപ്പെട്ടത്. ജയരാജനെ വധിക്കാൻ ശ്രമിച്ചതിന്റെ പ്രതികാരമായിരുന്നു ഷുക്കൂറിന്റെ കൊലപാതകമെന്നായിരുന്നു ലീഗ് നേതാക്കൾ ആരോപിച്ചത്.