മഞ്ചേശ്വരത്ത് വാഹനാപകടം ; രണ്ടുപേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
കാസർകോട് : കാസർകോട് മഞ്ചേശ്വരത്ത് വാഹനാപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മീൻകയറ്റി മംഗളൂരിൽ നിന്നും പിക്കപ്പ് വാനും കാസർകോട് ഭാഗത്തു നിന്നും വന്ന ടാങ്കർ ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പിക്കപ്പ് വാനിൽ കുടുങ്ങിയ രണ്ട് പേരെ സാരമായ പരിക്കുകളോടെ മംഗളുരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരെ പുറത്തെടുക്കുവാൻ ഏറെ പ്രയാസപ്പെട്ടു. ഉപ്പളയിൽ നിന്നും എത്തിയ അഗ്നിശമന സേനയും മഞ്ചേശ്വരം പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. ചൊവാഴ്ച ഉച്ചയ്ക്കാണ് അപകടം ഉണ്ടായത്..