കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ധർണ്ണ നടത്തി
കാഞ്ഞങ്ങാട്: കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങളെ ചെറുക്കുക നവകേരള സൃഷ്ടിക്കായി സിവിൽ സർവ്വിസിനെ സജ്ജമാക്കുക. വർഗ്ഗീയതയെ ചെറുക്കുക. സ്ത്രി പക്ഷ കേരളത്തിനായി അണിചേരുക പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധന സമിതി റിപ്പോർട്ടിൽ തുടർനടപടികൾ സ്വീകരിക്കുക എന്നീ’ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ
സംസ്ഥാന വ്യാപകമായി യൂണിറ്റ് അടിസ്ഥാനത്തിൽ ധർണ്ണ നടന്നു.കാസർഗോഡ് ജില്ലയിൽ കാലിക്കടവ് ,പരപ്പ , കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ’ പെരിയ. ‘ ബോവിക്കാനം , പുലിക്കുന്ന്, മഞ്ചേശ്വരം ബ്ലോക്ക് പരിസരം , വിദ്യാനഗർ ബി സി റോഡ് എന്നീവിടങ്ങളിലാണ് ധർണ്ണ. ജില്ലാതല ഉൽഘാടനം വിദ്യാനഗർ ബി സി റോഡിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ : ഇ.വി സുധീർ നിർവ്വഹിച്ചു. യോഗത്തിൽ കെ.വി. തമ്പാൻ അധ്യക്ഷത വഹിച്ചു. ഡോ. വിജയകുമാർ , പി.സതീന്ദ്രൻ , റിജു മാത്യു എന്നിവർ സംസാരിച്ചു. അജിത് പി. സ്വാഗതം ആശംസിച്ചു. കാഞ്ഞങ്ങാട് ടൗൺ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് വെച്ച് നടുന്ന ധർണ്ണ ജില്ലാ സെക്രട്ടരി വി. ചന്ദ്രൻ ഉത്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടരിയേറ്റ് അംഗം രമേശൻ കോളിക്കര അധ്യക്ഷത വഹിച്ചു. ജില്ലാ െവെസ് പ്രസിഡണ്ട് പി.വി. ആർജിത , വൈശാഖ് ബാലൻ, കെ രാജഗോപാലൻ, ബി. സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ജയപ്രകാശ് സി.പി.കെ സ്വാഗതവും, കെ.എൻ. ബിന്ദു നന്ദി രേഖപ്പെടുത്തി. പെരിയ യൂണിറ്റ് തല ധർണ്ണ പെരിയ പോളിടെക്നിക്കൽ ജില്ലാ ട്രഷറർ പി.കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ: വിക്രം കൃഷ്ണ അധ്യക്ഷത വഹിച്ചു. പി.ഗിരീഷ് കുമാർ , പി. മിനി എന്നിവർ പ്രസംഗിച്ചു പി.വി. ഷാനജ് സ്വാഗതവും പ്രജിൻ ലാൽ നന്ദിയും രേഖപ്പെടുത്തി. ചെറുവത്തൂർ യൂണിറ്റ് ധർണ്ണ ജില്ലാ പ്രസിഡണ്ട് വി യം. അശോക് കുമാർ കാലിക്കടവ് ടൗണിൽ ഉത്ഘാടനം ചെയ്തു. യോഗത്തിൽ പി.വി. നിർമ്മല അധ്യക്ഷത വഹിച്ചു. രമേശൻ കുറുവാട്ടിൽ പ്രസംഗിച്ചു. രമ്യ കെ സ്വാഗതം പറഞ്ഞു. വെള്ളരിക്കുണ്ട് യൂണിറ്റ് തല ധർണ്ണ പരപ്പയിൽ സംസ്ഥാന കമ്മറ്റി അംഗം ഡി.എൽ. സുമ ഉത്ഘാടനം ചെയ്തു. യോഗത്തിൽ ഉമ എസ്. അധ്യക്ഷത വഹിച്ചു എം. വത്സൻ , സി. ബിജു എന്നിവർ സംസാരിച്ചു. കെ.സി. ഉമേഷ് സ്വാഗതം പറഞ്ഞു. കാറഡുക്ക യൂണിറ്റ് തല ധർണ്ണ ജില്ലാ ജോ. സെക്രട്ടരി എസ്. മീനാറാണി ഉത്ഘാടനം ചെയ്തു. എ. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.സതീന്ദ്രൻ പ്രസംഗിച്ചു. എ. രവീന്ദ്ര സ്വാഗതം പറഞ്ഞു. കാസർകോട് ഏരിയായിൽ പുലിക്കുന്ന് യൂണിറ്റ് തല ധർണ്ണ സംസ്ഥാന സെക്രട്ടരിയേറ്റ് അംഗം ഡോ.സുധീർ കുമാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എം. രാജീവൻ അധ്യക്ഷത വഹിച്ചു. മധുകരിമ്പിൽ പ്രസംഗിച്ചു. വി.ഭരതൻ സ്വാഗതം ആശംസിച്ചു. മഞ്ചേശ്വരം യൂണിറ്റ് തല ധർണ്ണ ജില്ലാ ജോ. സെക്രട്ടരി എ. ആനന്ദൻ ഉത്ഘാടനം ചെയ്തു. എം. അഖിൽ അധ്യക്ഷത വഹിച്ചു. കെ.വി. രാഘവൻ പ്രസംഗിച്ചു. നഫീസത്ത് ഹംസീന സ്വാഗതം ആശംസിച്ചു.