വീണ്ടും സ്വര്‍ണ വേട്ട മംഗ്ളുരു വിമാനത്താവളത്തില്‍ ട്രോളി ബാഗിനടിയില്‍ വിദഗ്ദമായി ഒളിപ്പിച്ച് സ്വർണ കടത്ത് കാസര്‍കോട് സ്വദേശി പിടിയില്‍
മംഗ്ളുരു : സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടെ കാസര്‍കോട് സ്വദേശി മംഗ്ളുറു വിമാനത്താവളത്തില്‍ പിടിയിലായി. ഇയാളുടെ പേര് വിവരം പുറത്തുവിട്ടിട്ടില്ല. 17,54,480 രൂപ വിലമതിക്കുന്ന 24 കാരറ്റ് പരിശുദ്ധിയുള്ള 364 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.
ദുബൈയില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ചെ രണ്ടുമണിക്ക് എത്തിയ എയര്‍ ഇന്‍ഡ്യ എക്സ്പ്രസ് IX384 വിമാനത്തിലെ യാത്രക്കാരനായിരുന്നു. ട്രോളി ബാഗിന്റെ അടിയിലെ രണ്ടുപാളികള്ക്കിടയില് കട്ടിയുള്ള ഷീറ്റിനടിയില്‍ സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി പശ ഉപയോഗിച്ച് ഒട്ടിച്ചാണ് കടത്താന്‍ ശ്രമിച്ചത്. യാത്രക്കാരനെതിരെ കേസ് റെജിസ്റ്റര്‍ ചെയ്തു.
അടുത്തിടെയായി സ്വര്‍ണവുമായി മംഗ്ളുറു വിമാനത്താവളത്തില്‍ നിരവധി യാത്രക്കാര്‍ പിടിയിലായിട്ടുണ്ട്. അതുകൊണ്ട് തന്നെ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് കസ്റ്റംസ്.