സമൂഹ മാധ്യമങ്ങളിൽ അപവാദ പ്രചാരണം: ജില്ല പൊലീസ് മേധാവിക്ക് കൗൺസിലറുടെ പരാതി
ശ്രീകണ്ഠപുരം: സമൂഹ മാധ്യമങ്ങളിൽ നിരന്തരം അധിക്ഷേപിക്കുന്നതിനെതിരെ ശ്രീകണ്ഠപുരം നഗരസഭയിലെ 14ാം വാർഡ് കൗൺസിലർ യൂത്ത് കോൺഗ്രസ് നേതാവായ വിജിൽ മോഹനൻ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. കഴിഞ്ഞയാഴ്ച പൊടിക്കളം – മടമ്പം -പാറക്കടവ് റോഡിലെ കുഴികളടച്ചതുമായി ബന്ധപ്പെടുത്തി സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെ ആരോപിച്ചു കാവുമ്പായി സഖാക്കൾ എന്ന ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചു അപവാദ പ്രചാരണം നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.
റോഡുപണിയുടെ പേരിൽ പണപ്പിരിവ് നടത്തി എന്നതായിരുന്നു പ്രധാന ആരോപണം. അതിനെ തുടർന്ന് കൗൺസിലറുടെ പേരും ഫോട്ടോയും ഉപയോഗിച്ച് വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാനും ശ്രമം നടന്നിട്ടുണ്ട്.രണ്ട് സംഭവങ്ങളും ചൂണ്ടിക്കാട്ടിയാണ് ജില്ല പൊലീസ് മേധാവിക്കും ശ്രീകണ്ഠപുരം സർക്കിൾ ഇൻസ്പെക്ടർക്കും പരാതി നൽകിയത്.