സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ മാലിന്യക്കൂമ്പാരത്തിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി
കൊല്ലം: വര്‍ക്കലയില്‍ മാലിന്യക്കൂമ്പാരത്തിനിടയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ വര്‍ക്കല ഹെലിപാഡിന് സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അകദേശം 55 വയസുള്ള പുരുഷന്റേതാണ്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
രാവിലെ ചവറുകള്‍ക്ക് തീപിടിക്കുന്നത് കണ്ടു നാട്ടുകാര്‍ തീ അണക്കാന്‍ നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
മൃതദേഹം വര്‍ക്കല ഗവണ്മെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു.