തൃപ്പൂണിത്തുറയില്‍ ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ചു; ലോട്ടറി വില്പ്പനക്കാരന് മരിച്ചു
കൊച്ചി : തൃപ്പൂണിത്തുറ പേട്ടയിൽ ഫർണിച്ചർ കടയ്ക്കു തീപിടിച്ച് ഒരാൾ മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ ആറുമണിയോടെയാണ് സംഭവം. മരട് തൊട്ടിയൂർ സ്വദേശി പ്രസന്നൻ (45) ആണ് മരിച്ചത്. ലോട്ടറി വിൽപ്പനക്കാരനാണ് പ്രസന്നൻ. വീടിനോടു ചേർന്നുള്ള ഫർണിച്ചർ സെക്കൻഡ്സ് സെയിൽ കടയ്ക്കാണ് തീ പിടിച്ചത്.
തീ പടരുന്നതു കണ്ട് വീട്ടുകാർ സ്ഥലത്തുനിന്നു മാറിയിരുന്നു. രാത്രിയിൽ കടയ്ക്കു മുന്നിൽ ഉറങ്ങാൻ കിടന്നതാകാം പ്രസന്നൻ എന്നാണ് കരുതുന്നത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. തൃപ്പൂണിത്തുറയിൽനിന്നു രണ്ട് യൂണിറ്റ് അഗ്നിരക്ഷാ യൂണിറ്റുകൾ എത്തി തീ അണച്ചു.