തുടർച്ചയായ മൂന്നുമാസം റേഷന്‍ വാങ്ങാത്തവരെ ഒഴിവാക്കുമെന്ന് ഭക്ഷ്യമന്ത്രി
തിരുവനന്തപുരം : തുടര്‍ച്ചയായി മൂന്നുമാസം റേഷന്‍ വാങ്ങാത്ത അനര്‍ഹരെ ഒഴിവാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്‍. അര്‍ഹരായവര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി നിയമ സഭയിൽ പറഞ്ഞു.
2019 ല്‍ തീരേണ്ട വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ പദ്ധതി, കരാറുകാര്‍ പലകാരണങ്ങള്‍ പറഞ്ഞ് വലിച്ചിഴയ്ക്കുകയാണെന്നും ഇതുമൂലമുള്ള സാമ്പത്തിക പ്രതിസന്ധി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ എം വിന്‍സെന്റ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി. സര്‍ക്കാര്‍ ക്രിയാത്മക ഇടപെടല്‍ നടത്തുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു.