തൽക്കാലം പവർകട്ടോ ലോഡ് ഷെഡിങ്ങോ ഏർപ്പെടുത്തില്ല- വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നുണ്ടെങ്കിലും ലോഡ്ഷെഡ്ഡിങ്ങോ പവര്‍കട്ടോ ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. 400 മെഗാവാട്ടിന് മുകളിൽ കുറവുവന്നാൽ പ്രതിസന്ധിയുണ്ടാകും. കേന്ദ്ര പൂളിൽ നിന്നുള്ള കുറവു മലം പ്രതിദിനം സംസ്ഥാനത്ത് 100 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഉണ്ടാകുന്നത്. ഇതുവഴി രണ്ട് കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രത്തിൽനിന്നു ലഭിക്കേണ്ട ആയിരം മെഗാവാട്ട് വൈദ്യുതിയിൽ 300 മെഗാവാട്ടിന്റെ വരെ കുറവുണ്ടായിട്ടുണ്ടെന്നാണ് കെ.എസ്.ഇ.ബി വ്യക്തമാക്കുന്നത്. പ്രതിസന്ധി പരിഹരിക്കാൻ പത്തുദിവസത്തേക്ക് ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങേണ്ടി വരുമെന്നും ഇതിനായി സർക്കാർ നടപടിയെടുക്കണമെന്നും കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നു.