എയ്ഡ്സ് രോഗികളുടെ അന്നം മുട്ടിച്ച് ആരോഗ്യ വകുപ്പെന്ന വാർത്ത തെറ്റ്
കിറ്റ് വിതരണം ഈ മാസം തന്നെ നടക്കും .
കാഞ്ഞങ്ങാട്:എയ്ഡ്സ് രോഗികളുടെ അന്നം മുട്ടിച്ച് ആരോഗ്യ വകുപ്പെന്ന വാദം തെറ്റാണെന്നും നടപടി പദ്ധതിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടിയാണെന്നും ആരോഗ്യ വകുപ്പധികൃതർ വ്യക്തമാക്കി.സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിൽ ജില്ലാ പഞ്ചായത്തും കോട്ടയം ജില്ലയിൽ ഐ സി ഡി എസുമാണ് പദ്ധതി നടപ്പിലാക്കുന്നത്. കണ്ണൂർ കാസർകോട് ജില്ലകളിൽ മാത്രമാണ് അരോഗ്യ വകുപ്പ് നടപ്പിലാക്കുന്നത്. 2015 വരെ കാസർകോട് ജില്ലയിലും ജില്ലാ പഞ്ചായത്താണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ആരോഗ്യ വകുപ്പി ന് പലവ്യഞ്ജനവും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യുന്നതിന് ചില പരിമിതികളുണ്ട്. ഇപ്പോൾ പദ്ധതി നടന്നു വരുന്നത് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുടെ അധിക സമയ ജോലി കൊണ്ടാണ്. എയ്ഡ്സ് രോഗികൾക്ക് മരുന്നും മറ്റു ആരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളും ജില്ലാ മെഡിക്കൽ ഓഫീസ് ഉറപ്പ് വരുത്തുന്നുണ്ട്. രോഗികളുടെ കണക്കെടുപ്പും അർഹരെ കണ്ടെത്തുന്നതും ആരോഗ്യ വകുപ്പ് തന്നെയാണ് – ഒന്നാം ഘട്ട വിതരണം പൂർത്തീകരിച്ച് രണ്ടാം ഘട്ട വിതരണത്തിനായി എല്ലാ തയ്യാറെടുപ്പുകളും പൂർത്തീകരിച്ചിട്ടുണ്ട്. എത്രയും പെട്ടന്ന് തന്നെ പോഷകാഹാര വിതരണം നടത്തുമെന്ന് മെഡിക്കൽ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.മറിച്ചുള്ള വാർത്തകൾ തെറ്റിദ്ധാരണാജനകമാണെന്നും ഗുണഭോക്താക്കൾ ആശങ്കപ്പെടേണ്ടതില്ലെന്നും ഡി.എം ഒ ഓ ഫീ സ് അറിയിച്ചു.