പരിസ്ഥിതി, ജിയോളജി വകുപ്പില്‍ നിന്നും അനുമതി ലഭിക്കാത്തത്തില്‍ പ്രതിഷേധിച്ച് അനിശ്ചി കാലത്തേക്ക് പണി നിര്‍ത്തിവെച്ചിരിക്കുന്ന ചെങ്കല്‍ ക്വാറികളില്‍ വ്യാപകമോഷണം
ചീമേനി: പരിസ്ഥിതി അനുമതി ലഭിക്കാത്തതിനാലും ജിയോളജി വകുപ്പില്‍ നിന്നും അനുമതി ലഭിക്കാത്തത്തില്‍ പ്രതിഷേധിച്ച് അനിശ്ചി കാലത്തേക്ക് പണി നിര്‍ത്തിവെച്ചിരിക്കുന്ന ചെങ്കല്‍ ക്വാറികളില്‍ വ്യാപകമോഷണം നടക്കുന്നതായി പരാതി.ചെമ്പ്രകാനത്തെ പ്രമോദിന്റെ ഉടമസ്ഥതയിലുള്ള പാലോത്തെ ക്വാറിയില്‍ നിന്നും പതിനാലായിരം രൂപ വിലമതിക്കുന്ന ബ്ലേഡുകളാണ് കഴിഞ്ഞ ദിവസം കളവ് പോയത്, കുറച്ച് ദിവസം മുന്‍പ് മയ്യല് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ നിന്നും തിരുവാഭരണം മോഷണം പോയിരുന്നു. ഈ പ്രദേശങ്ങളില്‍ മോഷണം പതിവായതിനാല്‍ പ്രമോദ് ചീമേനി പോലീസ് സ്റ്റേഷനില്‍ പരാതി നല്കി