കൊച്ചി : പാലാരിവട്ടം മേല്‍പ്പാല അഴിമതിയിലുടെ തട്ടിയെടുത്ത 10 കോടി രൂപ ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളുപ്പിച്ചെന്ന ഹര്‍ജിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ കക്ഷി ചേര്‍ത്തു. കേരള പൊലീസ് ഇക്കാര്യത്തില്‍ കേസെടുക്കുകയാണെങ്കില്‍ വിശദമായ അന്വേഷണം നടത്താനാവുമെന്ന് ഇഡി കോടതിയെ അറിയിച്ചു.
അഴിമതിയില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന് എതിരെ അന്വേഷണം നടത്താന്‍ മുന്‍കൂര്‍ അനുമതി തേടി നല്കിയ അപേക്ഷ ഗവര്‍ണറുടെ പരിഗണനയിലാണെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു.കേസ് ജനുവരി 21 ന് വീണ്ടും പരിഗണിക്കും.