പാലക്കാട് വാളയാര്‍ വനമേഖലയില്‍ കഞ്ചാവ് ശേഖരം തേടിയിറങ്ങി കാട്ടില്‍ കുടുങ്ങിയ പൊലീസുകാര്‍
തിരിച്ചെത്തി
പാലക്കാട്:പാലക്കാട് വാളയാര്‍ വനമേഖലയില്‍ കഞ്ചാവ് ശേഖരം തേടിയിറങ്ങി കാട്ടില്‍ കുടുങ്ങിയ പൊലീസ് സംഘം തിരിച്ചെത്തി. കഞ്ചാവ് വേട്ടയ്ക്ക് പോയ സംഘം ഇന്നലെയാണ് ഉള്‍വനത്തില്‍ കുടുങ്ങിയത്
വനപാലകര്‍ എത്തിയതുകൊണ്ടാണ് തിരികെ എത്താനായതെന്ന് പൊലീസ് സംഘം പറഞ്ഞു. വനപാലകരെ കണ്ടില്ലെങ്കില്‍ ഇന്നും വനത്തില്‍ തുടരേണ്ട സാഹചര്യമായിരുന്നു. ഉള്‍വനത്തില്‍ വിളവെടുപ്പിന് പാകമായ കഞ്ചാവ് തോട്ടമുണ്ടെന്ന് വിവരം ലഭിച്ചിരുന്നു. പരിശോധനയില്‍ വിവരം തെറ്റായിരുന്നുവെന്ന് തെളിഞ്ഞെന്നും പൊലീസ് സംഘം പറഞ്ഞു.
ഇതിനിടയില്‍ പൊലീസുകാരെ തേടിയിറങ്ങിയ വനപാലകര്‍ മൂന്നിടങ്ങളില്‍ കാട്ടാനക്കൂട്ടത്തിന് മുന്നില്‍പ്പെട്ടു. രാവിലെ അഞ്ച് മണിയോടെ വനത്തിലേക്ക് തിരിച്ച സംഘത്തിന് പൊലീസുകാരെ ഉച്ചവരെ കണ്ടെത്താനായിരുന്നില്ല. നാര്‍ക്കോട്ടിക് ഡി വൈ എസ് പി യുടെ നേതൃത്വത്തിലുള്ള പത്തിലധികം ഉദ്യോഗസ്ഥരാണ് കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഇന്നലെ വൈകീട്ടോടെ വനത്തില്‍ കുടുങ്ങിയത്.