ട്രെയിന്‍ യാത്രയ്ക്കിടെ എട്ടുപേരുള്‍പ്പെട്ട കൊള്ളസംഘം യുവതിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു
ലഖ്നൗ: ലക്നൗവില്‍ നിന്ന് മുംബൈയിലേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ യുവതിക്ക് ക്രൂരപീഡനം. എട്ടുപേരുള്‍പ്പെട്ട കൊള്ളസംഘമാണ് യുവതിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തതെന്ന് സഹയാത്രികര്‍ മൊഴി നല്കി. നാല് അക്രമികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
ആയുധധാരികളായ എട്ടംഗ സംഘം ലക്നൗ- മുംബൈ പുഷ്പക് എക്സ്പ്രസിന്റെ സ്ലീപ്പര്‍ കോച്ചില്‍ കയറി. കോച്ചിലുണ്ടായിരുന്ന യാത്രക്കാരെ കൊള്ളയടിച്ച ശേഷം സംഘം യുവതിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. യുവതിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ആറുപേരെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും ചെയ്തു.
ട്രെയിന്‍ മുംബൈയിലെ കസാരയിലെത്തയതും യാത്രക്കാര്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി. റെയില്‍വേ പൊലീസ് ഓടിയെത്തിയപ്പോള്‍ സംഘം ചിതറിയോടി. പിടിയിലായവരില്‍ നിന്ന് 34000 രൂപ വിലമതിക്കുന്ന സാധനങ്ങള്‍ കണ്ടെടുത്തു.
Ads by Google