കണ്ണൂരില്‍ കിടപ്പു രോഗിയായ മാതാവിനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി മകന് തൂങ്ങിയ നിലയിലായിരുന്നു
കണ്ണൂര്‍:മാതാവിനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. പാടിയോട്ടുചാല്‍ പട്ടുവത്താണ് സംഭവം. ഭാസ്കരന്റെ ഭാര്യ ചന്ദ്രമതി (55), മകന് പ്രത്യുഷ് (24) എന്നിവരാണ് മരിച്ചത്. മരണ കാരണം വ്യക്തമായിട്ടില്ല.
കിടപ്പു രോഗിയായ ചന്ദ്രമതിയെ കട്ടിലില്‍ മരിച്ച നിലയിലും മകന് പ്രത്യുഷിനെ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ചന്ദ്രമതിയുടെ ഭര്‍ത്താവ് ശ്രീധരനാണ് മരണവിവരം ശനിയാഴ്ച രാവിലെ നാട്ടുകാരെ അറിയിച്ചത്.
പെരിങ്ങോം പൊലീസ് സ്റ്റേഷന് പരിധിയില്‍ പട്ടുവത്ത് മിച്ച ഭൂമിയില്‍ താമസിക്കുന്ന കുടുംബമാണ് ഇവരുടേത്. സംഭവസ്ഥലത്ത് എത്തിയ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ കണ്ണൂര്‍ മെഡികല്‍ കോളജിലേക്ക് കൊണ്ടുപോയി.