ലഹരിക്കടത്ത്; വിദ്യാർഥികൾ പിടിയിൽ
പാലക്കാട്: ലഹരി മരുന്നുകളുമായി കോളജ് വിദ്യാർഥികൾ പിടിയിൽ. കോയമ്പത്തൂരിൽ നിന്ന് ബൈക്കിൽ കടത്തിയ നാല് ഗ്രാം എം.ഡി.എം.എ, 61 സ്റ്റാമ്പ് എന്നിവയാണ് ജില്ല ലഹരി വിരുദ്ധ സേനയുടെയും പാലക്കാട് സൗത്ത് പൊലീസിെൻറയും നേതൃത്വത്തിൽ പിടികൂടിയത്. കേസിൽ കോട്ടയം രാമപുരം സ്വദേശികളായ അജയ് (21), അനന്ദു (23) എന്നിവരെ അറസ്റ്റ് ചെയ്തു. പാലക്കാട് മെഡിക്കൽ കോളജിന് സമീപം സിന്തറ്റിക് ട്രാക്കിനടുത്ത് ലഹരിമരുന്ന് കൈമാറാനായി കാത്തു നിൽക്കുമ്പോഴാണ് ഇവർ പിടിയിലായത്. അതിർത്തിവഴി ലഹരി കടത്തുന്നെന്ന വിവരത്തെത്തുടർന്ന് പൊലീസും എക്സൈസും പരിശോധന ശക്തമാക്കിയിരുന്നു.
ടൗൺ സൗത്ത് സി.ഐ ഷിജു എബ്രഹാം, എസ്.ഐമാരായ മഹേഷ്, രമ്യ, സിവിൽ പൊലീസ് ഓഫിസർമാരായ സുനിൽ, ഷാജഹാൻ, നിഷാദ്, സജീന്ദ്രൻ, കാസിം, രാജീവ്, രതീഷ്, രമേശ്, സൈബർ സെൽ ഉദ്യോഗസ്ഥരായ ഷെബിൻ, വിഷ്ണുരാജ്, ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ എസ്. ജലീൽ, കിഷോർ, കെ. അഹമ്മദ് കബീർ, എസ്. ഷനോസ്, ആർ. രാജീദ്, എസ്. ഷമീർ, വിനീഷ്, സൂരജ് ബാബു, സമീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.