ഇന്ധന വില കുതിച്ചുയരുന്നു…നൂറിന് അടുത്തെത്തി ഡീസൽ
തിരുവനന്തപുരം: ഇന്ധന വില വീണ്ടും കൂടി. ഡീസലിന് 37 പൈസയും പെട്രോളിന് 30 പൈസയുമാണ് ഇന്ന് കൂട്ടിയത്.
തിരുവനന്തപുരത്ത് ഒരു ലീറ്റർ ഡീസൽ വില 99.45 രൂപയും പെട്രോളിന് 106.08 രൂപയുമാണ്. കൊച്ചി പെട്രോൾ 104.15 രൂപ, ഡീസൽ 97.64 രൂപ. കോഴിക്കോട് പെട്രോൾ 104.47, ഡീസൽ 97.78 രൂപ. രണ്ടാഴ്ച കൊണ്ട് പെട്രോളിന് 2.67 രൂപയും ഡീസലിന് 3.79 രൂപയും കൂടി.