തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചികിത്സ തുടരുന്ന സാഹചര്യത്തിൽ പാര്‍ട്ടി താത്കാലിക സെക്രട്ടറിയെ നിയമിച്ചേക്കുമെന്ന വാര്‍ത്തകള്‍ തള്ളി സിപിഎം പത്രക്കുറിപ്പ്. കോടിയേരി പാര്‍ട്ടി വേദികളില്‍ നിന്നും വിട്ടു നില്ക്കുന്ന സാഹചര്യത്തില്‍ ദൈനംദിന ലായിരുന്നു വാര്‍ത്തകള്‍.കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടിയില്‍ നിന്നും അവധി തേടിയതായും വാര്‍ത്തകളുണ്ടായിരുന്നു
എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് പുറത്തു വിട്ട വാർത്താ ക്കുറിപ്പില്‍ പറയുന്നു. .അതേസമയം കോടിയേരി വിട്ടു നില്ക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര കമ്മിറ്റി അംഗമായ എംവി ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയുടെ താത്കാലിക ചുമതല നല്‍കിയേക്കുമെന്നും അതല്ല മന്ത്രിസഭ പുനസംഘടന നടത്തി ഇപി ജയരാജനെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് അവരോധിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
ഇതുസംബന്ധിച്ചു സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിര്‍ണായക ചര്‍ച്ചകള്‍ തുടരുന്നതായാണ് വിവരം. ജപ്പാന് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് പുലര്‍ച്ചെ തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എകെജി സെന്ററില്‍ കൂടിക്കാഴ്ച നടത്തി. മന്ത്രി എകെ ബാലനും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി വേദികളില്‍ നിന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. പിണട്ടുണ്ടായിരിന്നു.