ലൈബ്രറി കൗണ്‍സില്‍ ഗാന്ധിസമൃതിയാത്രയുടെ സമാപനം കാഞ്ഞങ്ങാട് നടന്നു
കാഞ്ഞങ്ങാട്: ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ഗാന്ധിജയന്തി ദിനമായ ഒക്ടോ 2 മുതല്‍ 8 വരെയുള്ള ഒരാഴ്ചകാലം നടത്തിയ ഗാന്ധിസമൃതിയാത്രയുടെ സമാപനം കാഞ്ഞങ്ങാട് നടന്നു
ലൈബ്രറി കൗണ്‍സില്‍ കാഞ്ഞങ്ങാട് മേഖലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുതിയകോട്ട മാന്തോപ്പ് മൈതാനിയില്‍നിന്ന് സ്മൃതിമണ്ഡപത്തിലേക്ക് സ്മൃതി യാത്ര സംഘടിപ്പിച്ചു കൊണ്ടാണ് വാരാഘോഷത്തിന് സമാപനമായത്
സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്ച്ചനയുെ തുടര്‍ന്ന് നടന്ന അനുസ്മരണവുംലെബ്രറി കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ മുന്‍ സെക്രട്ടറി അഡ്വ.പി അപ്പുകുട്ടന്‍ ഉദ്ഘാടനം ചെയ്തു.കെ വി ജയപാലന് അദ്ധ്യകഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങളായ പപ്പൻ കുട്ടമത്ത് എച്ച്.കെ ദാമോദരൻ എന്നിവർ സംസാരിച്ചു മേഖല കമ്മറ്റി സെക്രട്ടറി കെ.ഭാസ്ക്കരൻ സ്വാഗതം പറഞ്ഞു