കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ പ്രതിഷേധ ധർണ്ണ നടത്തി
കാഞ്ഞങ്ങാട്: ഉത്തർപ്രദേശിൽ കേന്ദ്രമന്ത്രിയുടെ മകൻ കാറിടിച്ച് കൊലപ്പെടുത്തിയ കർഷക കുടുംബാംഗങ്ങളെ സന്ദർശിക്കാനെത്തിയ എഐസിസി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയേയും, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയേയും തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത ബിജെപി സർക്കാരിന്റെ ഫാസിസ്റ്റ് നടപടിയിൽ പ്രതിഷേധിച്ച് കെപിസിസിയുടെ ആഹ്വാനപ്രകാരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി. ഡി സി സി പ്രസിഡണ്ട് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് പിജി ദേവ് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി മാരായ ബാലകൃഷ്ണൻ പെരിയ, എം അസൈനാർ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പിവി സുരേഷ് സ്വാഗതവും വിനോദ് കുമാർ പള്ളയിൽ വീട് നന്ദിയും പറഞ്ഞു. കെപിസിസി, ഡിസിസി,ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ, പോഷകസംഘടന നേതാക്കൾ സംബന്ധിച്ചു.