സ്പെഷ്യൽ ബ്രാഞ്ച് കാസർകോട് ഡി വൈ എസ് പി, പി.കെ. സുധാകരൻ്റെ സഹോദരി കുഴഞ്ഞ് വീണ് മരിച്ചു
കാഞ്ഞങ്ങാട്: പെരിങ്ങോം-വയക്കര മുൻ പഞ്ചായത്ത് അംഗമായ കുന്നുംകൈ മണ്ഡപം സ്വദേശിനി എൻ.ടി. ചന്ദ്രമതി (56) കുഴഞ്ഞ് വീണ് മരണപ്പെട്ടു. വ്യാഴാഴ്ച രാവിലെ റബ്ബർ തോട്ടത്തിലേക്ക് പോയ ചന്ദ്രമതിയെ ഏറെ വൈകിയും കാണാത്തതിനെ തടർന്ന് വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോഴാണ് കുഴഞ്ഞ് വീണ നിലയിൽ കാണപ്പെട്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നിലവിൽ സിപിഎം ഞെക്ലി ബ്രാഞ്ച് അംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ പെരിങ്ങോം ഏരിയ കമ്മിറ്റി അംഗം, ഐആർപിസി പാടിയോട്ടുചാൽ ലോക്കൽ വൈസ് ചെയർമാൻ, ഞെക്ലി ഗ്രാമീണ വായനശാല പ്രസിഡന്റ്, ആറാം വാർഡ് വികസന സമിതി കൺവീനർ, പെരിങ്ങോം-വയക്കര പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഭർത്താവ്: പി. തമ്പാൻ (സിപിഎം പാടിയോട്ടുചാൽ ലോക്കൽ കമ്മിറ്റി അംഗം). മാതാവ്: കാർത്യായനി, പിതാവ്: പരേതനായകുഞ്ഞിക്കണ്ണൻ നമ്പ്യാർ. മക്കൾ: എൻ.ടി. ഷീബ (ആർക്കിയോളജി വകുപ്പ്), എൻ.ടി. ഷിജിത് (സിപിഎം ഞെക്ലി ബ്രാഞ്ച് അംഗം, പെരിങ്ങോം സർവീസ് സഹകരണ ബാങ്ക്). മരുമകൻ: ബാബു (അധ്യാപകൻ). സഹോദരങ്ങൾ:
സാവിത്രി (കടുമേനി),
ശ്യാമള (കൊല്ലംപാറ),
പ്രസന്ന (കാട്ടിപ്പൊയിൽ),
പി.കെ.സുധാകരൻ (ഡിവൈഎസ്പി സ്പെഷ്യൽ ബ്രാഞ്ച് കാസർകോട്),
ശകുന്തള (കുറ്റിക്കോൽ).