വെപുപല്ല് അന്നനാളത്തില്‍ കുടുങ്ങി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കൊടകര: വെപ്പുപല്ല് ഇളകിപ്പോയി അന്നനാള ത്തില്ക്കൂടുങ്ങി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കനകമല പാ ആപറമ്പില്‍ തോമസിന്റെ മകന് ജസ്റ്റിന് (35) ആണ് മരിച്ചത്. സെപ്റ്റംബര്‍ 30-നായിരുന്നു സംഭവം.
വെപ്പുപല്ല് അബദ്ധത്തില്‍ വെള്ളത്തോടൊപ്പം ഇറങ്ങിപ്പോവുകയായിരുന്നു. പ്രാഥമികശുശ്രൂഷയ്ക്കുശേഷം എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍വെച്ച് തിങ്കളാഴ്ച ശസ്ത്രക്രിയയിലൂടെ പല്ല് പുറത്തടുത്തെങ്കിലും അണുബാധയാണ് മരണ കാരണയായത്.
ചാലക്കുടി മാര്‍ക്കറ്റിലെ ഓട്ടോ ഡ്രൈവാണ് ജസ്റ്റിന്. അമ്മ: എല്‍സി തോമസ്, ഭാര്യ വിന്‍ഷി, മക്കള്‍: ജെസ്വിന്, ബിസ്വിന്‍, ജീവന്.