കെ കേളപ്പനെയടക്കം ഏറ്റടുത്ത് ആര്.എസ്.എസ്സംഘവല്ക്കരണം നടത്തുന്നു: പി സുരേന്ദ്രന്
കാഞ്ഞങ്ങാട്: കെ കേളപ്പ നെയടക്കം ഏറ്റടുത്ത് ആര്.എസ്.എസ് സംഘവല്ക്കരണം നടത്തുകയാണെന്ന് പ്രമുഖ സാഹിത്യകാരന് കെ സു രേന്ദ്രന്.കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംഘപരിവാറിന്റെ ചരിത്ര വിരോധം ചരിത്ര സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അവര്‍ നുണ കൊണ്ട് ആശയ പ്രചരണമാണ് സംഘപരിവാര്‍ നടത്തുന്നത്. 1921 ലെ മലബാര്‍ കലാപത്തെ ഇങ്ങനെ നുണ പ്രചരിപ്പിച്ചാണ് ബി.ജെ.പി മുസ്ലികള്ക്കെതിരെ തിരിക്കുന്നത്. ജര്‍മ്മനിയില്‍ നിന്നും ഹിറ്റ് ലര്‍ കൊണ്ടുവന്ന സംഹാരത്തി ന്റെ രാഷ്ട്രീയമാണ് സംഘപരിവാര്‍ രാജ്യത്ത് പ്രചരിപ്പിക്കുന്നത്. ഈ അവസ്ഥയില്‍ കോണ്‍ഗ്രസ് തിരിച്ചുവന്നാലെ രാജ്യത്തിന് രക്ഷയുള്ളു വെന്നും സു രേന്ദ്രന് കൂട്ടി ചേര്‍ത്തു.