മോദി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നു: ചെന്നിത്തല
കാഞ്ഞങ്ങാട്: മോഡി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നതായി മുന്‍ പ്രതിപക്ഷ നേതാവ് രാമേശ് ചെന്നിത്തല എം.എല്‍.എ. കാഞ്ഞങ്ങാട് വ്യാപാര ഭവനില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സംഘപരിവാറിന്റെ ചരിത്ര വിരോധം ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിയന്‍ ആദര്‍ശങ്ങളെ കൊല്ലാനുള്ള ശ്രമമാണ് ബി.ജെ.പി കേന്ദ്രത്തില്‍ നടത്തുന്നത്. ഗാന്ധി യെയും നെഹ്റുവി നെയും തമസ്കിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര സമരത്തെ ഒറ്റു കൊടുത്തവരാണ് ആര്.എസ്.എസുകാര്‍. ഇന്ത്യ യെ ഹിന്ദു രാഷ്ട്രമാക്കാന്‍ ഗാന്ധി തടസമാകുന്നുവെന്ന കാരണത്താലാണ് ഗോഡ്സെ അദ്ദേഹത്തെ കൊന്നത്. ഇന്ത്യയുടെ ചരിത്രത്തെ തമസ്കരിക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നത്. എന്നാല്‍ രാജ്യത്തിന് സ്വാതന്ത്ര്യം നേടി കൊടുത്തത് കോണ്‍ഗ്രസ് ആണ് എന്ന കാര്യം ആര്.എസ്.എസ് മറക്കുന്നു. ഇ പ്പോഴും എഴുപത് ശതമാനം ഇന്ത്യക്കാരും ബി.ജെ.പി ക്കെതിരാണ് അടുത്ത ലോക്സഭ തിര ഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഈ വോട്ടുകള്‍ സമാഹരിച്ച് തിരിച്ചു വരും. താല്‍ക്കാലിക നേട്ടത്തിനായി കോണ്‍ഗ്രസ് മുക്തഭാരതത്തിനായി സി.പി.എമും ആര്.എസി.എസിനു കൂട്ടു നില്ക്കുന്നാതയി ചെന്നിത്തല ആ രോപിച്ചു. പ്രമുഖ സാഹിത്യക്കാരന് പി സു രേന്ദ്രന് മുഖ്യ പ്രഭാഷണം നടത്തി. മനാഫ് നുള്ളിപാടി സ്വാഗതം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പി.ബി പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സംസ്ഥാന ഉപാധ്യക്ഷന്‍ അഡ്വ.സി.കെ ശ്രീധരന്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജോ മോന് ജോസഫ്, ഡി.സി.സി ഉപാധ്യക്ഷന്‍ അഡ്വ.കെ.കെ രാ ജേന്ദ്രന്‍ പ്രസംഗിച്ചു.’