കാസര്‍കോട് ചെറുവത്തൂരില്‍ ഏഴു വയസുകാരന് പേവിഷബാധയേറ്റ് മരിച്ചു
കാസർഗോഡ്: ഏഴുവയസുകാരന് പേവിഷബാധയേറ്റു മരിച്ചു. കാസര്‍ഗോഡ് ചെറുവത്തൂരിലാണ് സംഭവം. ആലന്തട്ട വലിയപൊയില്‍ തോമസിന്റെ മകന് എം.കെ.ആനന്ദാണ് മരിച്ചത്.
കഴിഞ്ഞമാസം വീടിനടുത്ത് വച്ച് നായയുടെ കടിയേറ്റിരുന്നു. ആലന്തട്ട എയുപി സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.