പുലർച്ചെ നടക്കാനിറങ്ങിയ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
ചാലക്കുടി: പുലർച്ചെ നടക്കാനിറങ്ങിയ വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ചാലക്കുടി വെള്ളാഞ്ചിറ സ്വദേശി അജിത്ത് (27) ആണ് പിടിയിലായത്. വീടിന് മുന്നിലെ റോഡിലൂടെ നടക്കുകയായിരുന്ന വീട്ടമ്മയെ ഇരുചക്ര വാഹനത്തിൽ വന്ന പ്രതി ഉപദ്രവിക്കുകയായിരുന്നു.
വീട്ടമ്മ ബഹളം വെച്ചപ്പോൾ വീട്ടിൽനിന്ന് മകൻ ഇറങ്ങി വന്നതോടെ ഇയാൾ വാഹനമെടുക്കാതെ ഓടി രക്ഷപ്പെട്ടു. കുറച്ചു കഴിഞ്ഞ് വാഹനം എടുക്കാൻ എത്തിയപ്പോൾ നാട്ടുകാർ പിടികൂടി ചാലക്കുടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.