ഗതാഗതക്കുരുക്കിലെ സമ്മർദം ഒഴിവാക്കാൻ പോലീസിന്റെ ഗാനചികിത്സ : നഗര വീഥിയിൽ പുല്ലാങ്കുഴൽ സംഗീതം
ചെന്നൈ: ഗതാഗതക്കുരുക്കിൽപ്പെട്ട് പിരിമുറുക്കത്തിലാകുന്നവർക്ക് ആശ്വാസം പകരാൻ ഗാനചികിത്സയുമായി സിറ്റി പോലീസ്. ട്രാഫിക് സിഗ്നൽ ലൈറ്റുകൾക്ക് സമീപം സ്പീക്കർവെച്ച് വാഹനയാത്രക്കാർക്ക് പുല്ലാങ്കുഴൽ സംഗീതം കേൾപ്പിച്ചാണ് യാത്രക്കാരുടെ സമ്മർദം കുറയ്ക്കുന്നത്.
തിരുച്ചിറപ്പള്ളി നഗരത്തിലെ നാല് സിഗ്നൽ ലൈറ്റുകളോട് ചേർന്നാണ് ഇപ്പോൾ സ്പീക്കർെവച്ച് പുല്ലാങ്കുഴൽ സംഗീതം കേൾപ്പിക്കുന്നത്. ഇളയരാജ സംഗീതം നൽകിയ ജനപ്രിയ ഗാനങ്ങളാണ് പുല്ലാങ്കുഴലിൽ വായിക്കുന്നത്.
യാത്രക്കാർ അല്പസമയം നിൽക്കുന്നത് സിഗ്നലുകളിലാണെന്നതിനാലാണ് ഇവിടെ പാട്ട് വെക്കുന്നത്.ഒന്നര മിനിറ്റോളം സിഗ്നൽ കാത്തുനിൽക്കുമ്പോൾ ശ്രുതിമധുരമായ ഗാനങ്ങൾ കേൾക്കുന്നത് മനസ്സിന് കുളിർമയേകുമെന്നും അതുവഴി സമ്മർദം കുറയുമെന്നുമുള്ള കണക്കുകൂട്ടലിലാണ് പോലീസ്.
തിരുച്ചിറപ്പള്ളി നഗരത്തിൽ
ഗതാഗതക്കുരുക്കിൽപ്പെട്ട് സമയം നഷ്ടമാകുന്ന യാത്രക്കാർ സമ്മർദത്തിലാകുന്നത് അപകടത്തിന് കാരണമാകുന്നെന്ന വിലയിരുത്തലാണ് ഈ സംരംഭത്തിനു പിന്നിൽ.