മിനിസ്ക്രാപ്പ് ബുക്ക് നിര്‍മ്മിച്ച് തനൂജ ഇന്ത്യാബുക്ക് ഓഫ് റെക്കോര്‍ഡ് നേടി
തൃക്കരിപ്പൂർ :രാജീവ് ഗാന്ധി ഇൻസിറ്റ്യൂട്ട് ഓഫ് ഫാർമസിയിൽ രണ്ടാം വർഷ വിദ്യർത്ഥിയായ തനൂജയ്ക്ക് ഇന്ത്യാബുക്ക് ഓഫ് റെക്കോർഡ്.4 മിനിറ്റ് 52 സെക്കൻഡ്, 70 മില്ലിസെക്കൻഡ്, 12X12 ഉപയോഗിച്ച് 10 പേജുള്ള ( 4×4 സെന്റി മീറ്റർ) ഒരു മിനിസ്ക്രാപ്പ് ബുക്ക് നിർമ്മിച്ചതിലൂടെയാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്.
ത്യക്കരിപ്പൂരിലെ എസ് വി അമീൻ, ഇളമ്പച്ചി ബാക്കിരിമുക്കിലെ ആയിഷ കെ പി എന്നിവരുടെ മകളായ തനൂജയ്ക്ക് ഈ മേഘലയിൽ പൂർണ്ണ പിന്തുണ നൽകുന്നതും മാതാപിതാക്കൾ തന്നെയാണ്.
2019 ൽ ഒരു സ്വയം തൊഴിൽ എന്ന നിലയിൽ ഇൻസ്റ്റ ഗ്രാമിൽ ഒരു പേജ് തുടങ്ങുകയും പേജിൽ ഷെയർ ചെയ്ത സൃഷ്ടികൾ കണ്ടതിലൂടെ 300 ഓളം ഓർഡറുകൾ ഗ്രാഫ്റ്റ് ഇനത്തിൽ ലഭിക്കുകയും കൃത്യമായി അവ ആവശ്യക്കാരിലേക്ക് എത്തിച്ചു നൽകാനും വിദ്യാർഥികൂടിയായ ഈ യുവ സംരംഭയ്ക്ക് സാധിച്ചിട്ടുണ്ട്.
പഠനത്തോടൊപ്പം തന്നെ ഒരു സ്വയം തൊഴിൽ എന്ന ലക്ഷ്യ സാക്ഷാൽക്കാരത്തിന് ഇരട്ടി മധുരമായി തനൂജ ഈ റെക്കോർഡിനെ കാണുന്നു. ഏക സഹോദരൻ തഷ്രീഫ് .