വാടക മുറിയുടെ ഗേറ്റ് തുറന്നു നല്‍കിയില്ല യുവാവിനെ വാക്കത്തികൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച കേസ്കര്ണാടക പുത്തൂര്‍ സ്വദേശിയെ മേല്പറമ്പ പോലീസ് അറസ്റ്റ് ചെയ്തു
മേല്പറമ്പ:കളനാട് കളനാട് മോഡേൺ ടയർ വർക്ക്സ് എന്ന കടയുടെ മുകളിലെ താമസക്കാരനായ കൊയിലാണ്ടി സ്വദേശിയെ മുറിയുടെ പുറത്തെ ഗേറ്റ് പൂട്ടിയത് ചോദ്യം ചെയ്തത് സംബന്ധിച്ച വാക്കേറ്റത്തിനൊടുവിൽ തലയിൽ വാക്കത്തികൊണ്ട് വെട്ടിയതിൽ കഴുത്തിന് ഗുരുതരമായി പരിക്കേല്പിച്ച കേസിൽ പ്രതിയായ
പാലത്താട് ഷേക്ക് ഹമീദ്, 50 മാണിക്കര, പുത്തൂർ, കർണാടക
എന്നയാളെ മേല്പറമ്പ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ രണ്ടാം തീയ്യതി രാത്രിയാണ് സംഭവം. സംഭവത്തിൽ കൊയിലാണ്ടി സ്വദേശിയും ടയർ റീസോളിംഗ് ജീവനക്കാരനുമായ
വിജിഷ് കെ. വിശ്വൻ, 37, കൊയിലാണ്ടി, കോഴിക്കോട് എന്നയാളുടെ പരാതിയിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 308, 326 വകുപ്പുകൾ ചേർത്ത് പ്രതിയുടെ പേരിൽ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് മേല്പറമ്പ പോലീസ് അന്വേഷണം നടത്തി വരികയായിരുന്നു.സംഭവത്തിന് ശേഷം കർണാടകയിലേക്ക് മുങ്ങിയ പ്രതിയെ മേല്പറമ്പ സി ഐ ടി ഉത്തംദാസ്, ഗ്രേഡ് എസ് ഐ ജയചന്ദ്രൻ ആർ കെ, സിവിൽ പോലീസ് ഓഫീസർ ഹരീന്ദ്രൻ എന്നിവർ ചേർന്ന് ബുധനാഴ്ച അറസ്റ്റ് ചെയ്തു. വെട്ടി പരിക്കേല്പിക്കാൻ ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു.
വൈദ്യ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻ്റ് ചെയ്ത് സബ് ജയിലിലേക്കയച്ചു.