കളഞ്ഞു പോയ വാച്ച് വള ഉടമസ്ഥയെ തിരിച്ചേല്പിച്ച് വിദ്യാര്‍ഥി മാതൃകയായി
തോട്ടിക്കല്‍;തോട്ടീക്കലിന്െറ ഇന്നത്തെ ഹീറോ ജസീമാണ്.കളഞ്ഞ് പോയ വാച്ച് വള യഥാര്‍ഥ ഉടമയെ തിരിച്ചേല്പിച്ച് മാതൃകയാവുകയായിരുന്നു ജസീം ജലാല്‍.തോട്ടില്‍ നിന്നും കുളിക്കുമ്പോഴാണ് ജസീമിന് ഒരു പവനോളം തൂക്കം വരുന്ന വാച്ച് വള ലഭിച്ചത്.സ്വര്‍ണമാണോ എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം നാട്ടിലുള്ള വാട്സ് ആപ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്ത് ഉടമസ്ഥയെ കണ്ടെത്തുകയായിരുന്നു.തോട്ടിക്കലിലെ ഒ.അബ്ദുറഹ്മാന്‍െറ മകളുടെതാണ് സ്വര്‍ണം.പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ജസീം അല്‍ അന്‍സാര്‍ റിലീഫ് സെല്‍ ജനറല്‍ കണ്‍വീനര്‍ എ.ജലാലുദ്ധീന്െറയും ആയിശയുടെയും മൂത്ത മകനാണ്.ജസീമിന്െറ മാതൃക പ്രവര്‍ത്തനത്തെ അറിവരങ്ങ് വിദ്യാഭ്യാസ ഗ്രൂപ്പ് അഭിനന്ദിച്ചു.