സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടു പോയി 65 ലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍
തുമ്പായത് ആരും അറിയാത്ത മരത്തിന്റെ ഇടയിലെ മൂന്നാംകണ്ണ്
കാസര്‍കോട് : കാര്‍ തടഞ്ഞു നിര്‍ത്തി സ്വര്‍ണ വ്യാപാരിയെ തട്ടിക്കൊണ്ടു പോയി 65 ലക്ഷം രൂപ കവര്‍ന്ന കേസില്‍ മൂന്ന് പേര് അറസ്റ്റിലാകുമ്പോള്‍ എന്ത് കുറ്റകൃത്യങ്ങളിലും ഒരു തെളിവ് ആവശേഷിക്കും എന്നുള്ള പോലീസ് തീയ്യറിയാണ് യാത്യാര്ത്ഥമായത് . വയനാട്ടെ അഖില്‍ (24), അനു ഷാജു (28), തൃശൂരിലെ ബിനോയ് സി ബേബി (25) എന്നിവരാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ തൃശൂരില്‍ വെച്ചാണ് മൂന്ന് പ്രതികളും പിടിയിലായതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആരും കാണുന്നില്ല എന്ന് നിരവധി തവണ ഉറപ്പ് വരുത്തിയതിന് ശേഷമാണ് കൊള്ള സംഘം കണ്ണൂര്‍ ഏച്ചിലാം വയലില്‍ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ചേര്‍ന്നത് . ഒരു ഈച്ച പോലും ഇല്ലാതെ ആ പ്രദേശത്ത് ദൈവത്തിന്റെ കണ്ണുകളായി ഒരു മരത്തിനിടയില്‍ ആരും കാണാതെ ഒളിപ്പിച്ച നിലയില്‍ ഒരു സി സി ടി വി ക്യാമറ ഉണ്ടായിരുന്നു. ആളൊഴിഞ്ഞ പ്രദേശമായ ഇവിടെ ചിലര്‍ മാലിന്യം കൊണ്ട് തള്ളുന്നത് പിടികൂടാന്‍ സ്ഥലഉടമ സ്ഥാപിച്ച ക്യാമറ. ഇതില്‍ പതിഞ്ഞ അവ്യക്തമായ ദൃശ്യങ്ങള്‍ മാത്രമായിരുന്നു പൊലീസിന് ലഭിച്ച തുമ്പ് . കാസര്‍കോട് ഡി വൈ എസ് പി പി ബാലകൃഷ്ണന് നായര്‍ക്ക് അത് മാത്രം മതിയായിരുന്നു പ്രതികളിലേക്ക് എത്താന്‍ .
കാസര്‍കോട് മൊഗ്രാല്‍ പുത്തൂരില്‍ പാലത്തിന് സമീപത്ത് നിന്നും സപ്തംബര്‍ 22 ന് ബുധനാഴ്ച ഉച്ചയോടെ, തലശേരിയിലേക്ക് കാറില്‍ പോകുകയായിരുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി രാഹുലിനെ (35) വഴി തടഞ്ഞ് കത്തികാട്ടി ഭീഷണിപ്പെടുത്തി തട്ടികൊണ്ടു പോയി വാഹനത്തിലുണ്ടായിരുന്ന പണം കൊള്ളയടിച്ചെന്നാണ് കേസ്.
കെ എ 19 എം ഡി 9200 നമ്പര്‍ ഇന്നോവ കാറില്‍ വരുമ്പോഴാണ് മൂന്ന് കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയെതെന്നാണ് വിവരം. പണം കൊള്ളയടിച്ച ശേഷം പയ്യന്നൂരില്‍ ഇറക്കി വിടുകയായിരുന്നുവെന്നാണ് രാഹുല്‍ പറയുന്നത്. കാര്‍ പയ്യന്നൂര്‍ ഏച്ചിലാം വയല്‍ കരിങ്കുഴിയില്‍ സീറ്റുകളും മറ്റും കുത്തി കീറിയ നിലയില്‍ കണ്ടെത്തിയിരുന്നു.
പ്രതികളെ കണ്ടത്താന്‍ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് പുറത്തു വിട്ടിരുന്നു . ഇതോടെ തൃശൂരിലുള്ള ഒരു യാത്രക്കാരന് പ്രതികളോട് സാമ്യം ഉള്ള ആളുകള്‍ ഒരു കാറില്‍ സഞ്ചരിക്കുന്നത് ശ്രദ്ധയില്‍ പെടുകയും ഉടന്‍ തന്നെ കാര്‍ നമ്പര്‍ കാസര്‍കോട് ഡി വൈ എസ് പി ക്ക് കൈമാറുകയും ചെയ്തു . കാറുമായി ബന്ധപ്പട്ട രേഖകളില്‍ നിന്നും ഫോണ്‍ നമ്പര്‍ ലഭിച്ചത്തോടെ പോലീസിനെ കാര്യങ്ങള്‍ എളുപ്പമായി . കാസര്‍കോട് നിന്നും പോലീസ് സംഘം തൃശൂര്‍ എത്തുകയും സൈബര്‍ സെല്ലിന്റെ സഹായത്തോടെ കാറിന്റെ ലോക്കേഷന്‍ കണ്ടെത്തുകയും ഇവരെ പിടികൂടുകയുമായിരുന്നു . പ്രതികള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചങ്കിലും ഡി വൈ എസ് പി യുടെ സ്ക്വാഡ് അംഗങ്ങളുടെ മുന്നില്‍ വിലപ്പോയില്ല .
കാസര്‍കോട് ഡിവൈഎസ്പി, പി ബാലകൃഷ്ണന് നായരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തില്‍ കാസര്‍കോട് ഇന്‍സ്പെക്ടര്‍ അജിത്കുമാര്‍, സ്ക്വാഡ് അംഗങ്ങളായ എസ് ഐ ബാലകൃഷ്ണന് സി കെ, എസ് ഐ നാരായണന് നായര്‍, എ എസ് ഐ അബൂബകര്‍, ലക്ഷ്മി നാരായണന്, രഞ്ജിത്ത് കുമാര്‍, വിജയന്, മോഹനന്, എസ് സി പി ഒ ശിവകുമാര്‍, സിപിഒമാരായ രാജേഷ്, ഓസ്റ്റിന്‍ തമ്ബി, ഗോകുല, സുഭാഷ് ചന്ദ്രന്, വിജയന്, നിതിന്‍ സാരംഖ്, രഞ്ജീഷ് എന്നിവര്‍ ഉണ്ടായിരുന്നു.
സംഭവത്തില്‍ ഉള്‍പെട്ട മറ്റു പ്രതികളെക്കുറിച്ചും വാഹനങ്ങളെകുറിച്ചും സൂചനകള്‍ ലഭിച്ചിതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിന് വേണ്ടി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇതോടെ പണം കണ്ടത്താന്‍ സാധിക്കുമെന്നാണ് പോലീസ് കരുതുന്നത് . ഇവരെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.