തിരുവനന്തപുരം: സംസ്ഥാനത്ത് പിന്‍സീറ്റ് ഹെല്‍മറ്റ് പരിശോധന പൊലീസ് കര്‍ശനമാക്കിയതോടെ കൂടുതല്‍ പേര് കുടുങ്ങുന്നു. ഇരുചക്ര വാഹനത്തിന്റെ പിന്‍സീറ്റില്‍ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തവരില്‍ ചൊവ്വാഴ്ച മാത്രം പൊലീസ് പരിശോധനയില്‍ 537 പേരാണ് കുടുങ്ങിയത് . കാസര്‍കോട് നിന്നാണ് ഏറ്റവും കൂടുതല്‍ പേരെ പിടികൂടിയത്.
ഹെല്‍മറ്റില്ലാതെ യാത്ര ചെയ്ത 1046 പേരില്‍ നിന്നും 5.23 ലക്ഷം രൂപയാണ് മോട്ടോര്‍വാഹന വകുപ്പ് ഈടാക്കിയത്. പിന്‍സീറ്റല്‍ ഹെല്‍മറ്റില്ലാതെ ഇരിക്കുന്നവരെയാണ് കൂടുതലും പിടികൂടിയത്. തിരുവനന്തപുരം ജില്ലയില്‍ പിന്‍സീറ്റില്‍ ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തവരില്‍ പിടികൂടിയത് 39 പേരെ. കൊല്ലം 34, പത്തനംതിട്ട 20, ആലപ്പുഴ 32, കോട്ടയം 59, ഇടുക്കി 9, എറണാകുളം 59, തൃശൂര്‍ 58, പാലക്കാട് 19, മലപ്പുറം 49, കോഴിക്കോട് 36, വയനാട് 14, കണ്ണൂര്‍ 47, കാസര്‍കോട് 62 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകള്‍. കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ ഇരുന്ന 150 പേരില്‍ നിന്നും പിഴ ഈടാക്കി. ഇതിന് പുറമെ, 17 കോണ്ട്രാക്റ്റ് ക്യാരേജ് ബസുകള്‍ക്കെതിരേയും നടപടിയെടുത്തിട്ടുണ്ട്.