പൊറോട്ട തൊണ്ടയില്‍ കുരുങ്ങി മത്സ്യത്തൊഴിലാളി മരിച്ചു
ഓച്ചിറ: പൊറോട്ട തൊണ്ടയില്‍ കുരുങ്ങി മത്സ്യ ബന്ധന തൊഴിലാളി മരിച്ചു. ക്ലാപ്പന വരവിള മൂര്‍ത്തിയേടത്ത് തെക്കതില്‍ ഹരീഷ് (45)ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രിയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പൊറോട്ട കഴിക്കുന്നതിനിടയിലാണ് തൊണ്ടയില്‍ കുടുങ്ങിയത്. ശ്വാസം നിലച്ച് കുഴഞ്ഞു വീണ യുവാവിനെ ഉടനെ വലിയ കുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചങ്കിലും മരിച്ചു.
ഓച്ചിറ പോലീസ് അസ്വാഭാവികമരണത്തിന് കേസടുത്തു . ബുധനാഴ്ച ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലാണ് പൊറോട്ട തൊണ്ടയില്‍ കുരുങ്ങിയതാണ് മരണകാരണമെന്ന്? സ്ഥിരീകരിച്ചത്
ബോട്ടില്‍ മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളിയാണ്. ഭാര്യ: ശ്രീലത.മക്കള്‍:ഹരിത,ഹരിജിത്ത്. സംസ്കാരം രാത്രിയോടെ വീട്ടുവളപ്പില്‍ നടത്തി