ദാരിദ്യ രേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ല; കോവിഡാനന്തര ചികിത്സ സൗജന്യമാക്കി കൂടെയെന്ന് ഹൈക്കോടതി
കൊച്ചി: ഒരു മാസത്തെ കോവിഡാനന്തര ചികിത്സയും സൗജന്യമാക്കികൂടെയെന്ന് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി. കോടി നെഗറ്റീവ് ആയി ഒരു മാസത്തിനുള്ളില്‍ മരണമടയുന്നവരെയും കോവിഡ് മരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ സാഹചര്യത്തില്‍ കോവിഡാനന്തര ചികിത്സ തേടുന്ന ദാരിദ്ര്യ രേഖയ്ക്ക് മുകളിലുള്ളവര്‍ക്കും സൗജന്യ ചികിത്സ നല്‍കിക്കൂടെയെന്നാണ് കോടതിയുടെ ചോദ്യം.
കോവിഡുള്ള സമയത്തേക്കാളും ആരോഗ്യപ്രശ്നങ്ങള്‍ കോവിഡാനന്തര ചികിത്സ തേടുന്നവര്‍ക്കാണ്. ദാരിദ്യ രേഖയ്ക്ക് മുകളിലുള്ളവരെല്ലാം കോടീശ്വരന്മാരല്ലെന്നും കോടതി പറഞ്ഞു. കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട റിവ്യൂ പെറ്റീഷന് പരിഗണിക്കുമ്പോഴാണ് കോവിഡാനന്തര ചികിത്സയുമായി ബന്ധപ്പെട്ട് കോടതിയുടെ ചോദ്യം.
എന്നാല്‍ കോവിഡാനന്തര ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഫീസ് നാമമാത്രമാണെന്നും 3 ലക്ഷം രൂപയ്ക്ക് മുകളില്‍ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കാണ് പണം നല്‍കേണ്ടി വരൂ എന്നും സര്‍ക്കാര്‍ അറിയിച്ചു. 25,000 രൂപ മാസ വരുമാനമുള്ള ഒരാള്‍ ആശുപത്രിയില്‍ മുറിവാടകയായി 21,000 രൂപ നല്‍കേണ്ടി വരുന്നു. പിന്നെ ആ രോഗി എങ്ങനെ ഭക്ഷണം കഴിക്കുമെന്നായിരുന്നു ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ ബെഞ്ചിന്റെ മറുചോദ്യം.