ഉത്തർപ്രദേശിലെ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ യുവജന മാർച്ച് നടത്തി
കാഞ്ഞങ്ങാട്:- സമാധാനപരമായി പ്രതിഷേധിക്കുന്ന ഉത്തർപ്രദേശിലെ കർഷകർക്ക് നേരെയുണ്ടായ ആക്രമണത്തിനെതിരെ യും പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ സംസ്ഥാനവ്യാപകമായി കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ യുവജന മാർച്ച് നടത്തി.
കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി മുഖ്യ തപാൽ ഓഫീസിനുമുന്നിൽ നടത്തിയ യുവജന മാർച്ച് ജില്ലാ സെക്രട്ടറി സി ജെ സജിത്ത് ഉദ്ഘാടനം ചെയ്തു.
വിപിൻ കാറ്റാടി അധ്യക്ഷനായി. വി ഗിനീഷ്, ഹരിതനാനപാടം, വിപിൻ ബല്ലത്ത് എന്നിവർ സംസാരിച്ചു, ബ്ലോക്ക് സെക്രട്ടറി പ്രിയേഷ് കാഞ്ഞങ്ങാട് സ്വാഗതം പറഞ്ഞു