ജി. ദേവരാജൻ പുരസ്കാരം ഔസേപ്പച്ചന്
പരവൂർ: സംഗീതജ്ഞൻ ജി. ദേവരാജന്റെ സ്മരണാർത്ഥം പരവൂർ സംഗീതസഭ ഏർപ്പെടുത്തിയ പുരസ്കാരം സംഗീത സംവിധായകൻ ഔസേപ്പച്ചന്. ശ്രീകുമാരൻ തമ്പി ചെയർമാനും പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്, രവിമേനോൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിർണയം നടത്തിയത്.
11,111 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ് നവംബർ ഒന്നിന് സമ്മാനിക്കും.