ചെന്നൈ എഗ്മോർ – മംഗളുരു എക്സ്പ്രസ് ഒക്ടോബർ 17 മുതൽ സർവീസ് പുനരാരംഭിക്കും
മംഗളുരു : ലോക് ഡൗണിനെ തുടർന്ന് നിർത്തിവെച്ചിരുന്ന മംഗളുറു – ചെന്നൈ എഗ്മോർ എക്സ്പ്രസ് ഒക്ടോബർ 17 മുതൽ സെർവീസ് പുനരാരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. 06159 നമ്പർ ട്രെയിൻ ഒക്ടോബർ 17 ന് രാത്രി 11.35 ന് ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാത്രി 10.15 ന് മംഗളുറു സെൻട്രലിൽ എത്തിച്ചേരും.
മടക്കയാത്രയിൽ 06160 നമ്പർ ട്രെയിൻ മംഗളുറു സെൻട്രലിൽ നിന്ന് ഒക്ടോബർ 19 ന് പുലർചെ 6.45 ന് പുറപ്പെടും. പിറ്റേദിവസം പുലർചെ 3.35 ന് ചെന്നൈ എഗ്മോറിൽ എത്തിച്ചേരും.
കാസർകോട് ജില്ലയിൽ മഞ്ചേശ്വരം, കുമ്പള, കാസർകോട്, കോട്ടിക്കുളം, കാഞ്ഞങ്ങാട്, നീലേശ്വരം, ചെറുവത്തൂർ എന്നിവിടങ്ങളിൽ സ്റ്റോപ് ഉണ്ടാവും.